ലോകത്തിന്റെയേതു കോണിൽ പോയി
കെടുത്തും ഞാനീ നെഞ്ചിലെ അണയാ തീ?!
ആരോടു ചൊല്ലും ഞാൻ എന്റെ സങ്കടം?
ആരുടെ തോളിൽ ചാരിവെയ്ക്കും ഞാനെന്റെ കനമേറിയ കഥകൾ?
അവസാനമായ് നീ ഒന്നു മിണ്ടിയിരുന്നെങ്കിൽ,
എന്റെ നൂറുകണക്കിന് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ വാടിപ്പോകുമായിരുന്നില്ല!
നിന്റെ ഓർമ്മയിലെ ഈ അടഞ്ഞ അദ്ധ്യായം ഒരിക്കലും നിന്നെ അലട്ടരുതേ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന!
നിന്റെ കണ്ണുകൾ ഒരിക്കലും ഈറനണിയാതിരിക്കട്ടെ,
ഈയുള്ളവന്റെ കണ്ണീർതടം
വറ്റി വരണ്ടാലും..
അത് മാത്രമാണെന്റെ മോഹമിന്ന്..
എന്നാലും ഒരു സൂചനയെങ്കിലും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ