2010 നവംബർ 30, ചൊവ്വാഴ്ച

മരുഭൂമിയിലെ മഴത്തുള്ളി


                                            ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ ഈന്തപ്പനയോലകളെ തഴുകി പുതുപുത്തന്‍ പ്രതീക്ഷകളുമായെത്തുന്ന ഇളം കാറ്റ്....ഈ കാറ്റിനെ പിന്തുടര്‍ന്ന്വരണ്ടുണങ്ങിയ മരുഭൂമിയുടെ നാവില്‍  ഉമിനീരായി പെയ്തിറങ്ങുന്ന ചാറ്റല്‍ മഴ.....
മഴയുടെ നനവും തണുപ്പും  ചേര്‍ന്ന ഇളം കാറ്റിന്റെ തലോടല്‍ ഓരോ പ്രവാസിയേയും സംബന്തിച്ചിടത്തോളംഒരു പ്രതീക്ഷയാണ്.....ഒരു ആശ്വാസമാണ്.....
സ്വാന്തനമായി പെയ്തിറങ്ങുന്ന ഈ ചാറ്റല്‍ മഴയ്ക്ക്  ഒരു നോവുരസമുണ്ട്...
മനസ്സിലെ അടക്കിപ്പിടിച്ച ഓര്‍മ്മകളെ പുറത്തുചാടിക്കുന്നു ഈ  ചാറ്റല്‍ മഴ ....ഓര്‍മ്മകള്‍ കണ്ണുനീരായ് കവിളുകളിലൂടെ പെയ്തിറങ്ങുമ്പോള്‍  അവയെ മായ്ച്ചുകളയാന്‍ തണുപ്പുള്ള ഇളം കാറ്റും....
 മനസ്സില്‍ പെയ്യുന്ന  ഓര്‍മ്മകളാണ് മഴ....വീട്ടുമുറ്റത്ത് മഴയില്‍ കുളിര്‍ന്നു ചാടിക്കളിക്കുന്ന ബാല്യം...കോലായില്‍ വടിയും പിടിച്ചു നില്‍കുന്ന അമ്മ....പ്രക്രതിയുടെ മൃദുലമായ കുത്തൊഴുക്കില്‍ ലയിച്ചിരിക്കുമ്പോള്‍ അമ്മയ്ക്ക് ശ്രദ്ധ കൊടുക്കുന്നില്ല...
 മഴക്കാലം ഓര്‍മ്മയാണ്ബാല്യമാണ്അമ്മയുടെ വാത്സല്യമാണ്.....
അമ്മ സാരിത്തുമ്പ് കൊണ്ട് തല തുടച്ചു തരുമ്പോഴുംഓടുകളില്‍ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികള്‍ കൈക്കൊണ്ടു തട്ടിത്തെറിപ്പിച്ചു രസിക്കുകയായിരുന്നു ....
 ഫ്ലാറ്റിലെ ജനാലിലൂടെ കൈ പുറത്തേക്കിട്ടു....മഴത്തുള്ളികള്‍ കയ്യില്‍ തട്ടിയപ്പോള്‍പൊള്ളലേറ്റപോലെ കൈ പിന്‍വലിച്ചു. മഴത്തുള്ളികള്‍ വേദനിപ്പിക്കുന്നു......അതെ ഇവ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും  തുള്ളികളല്ല ....മരുഭൂമിയിലെ മഴത്തുള്ളികളാണ്...അവയ്ക്ക് ഒരു പുരുഷായുസ്സിന്റെ ഭാരമുണ്ട്.....വിഴര്‍പ്പിന്റെ രുക്ഷഗന്ധവും......

ആദില്‍  എ റഹ്മാന്‍ 




2010 നവംബർ 3, ബുധനാഴ്‌ച

കവിതയെന്നാല്‍ *

 കവിത നിശ്ചലമായിരിക്കണം,
 ചന്ദ്രനെപ്പോലെ
ഓര്‍മ്മകളായിരിക്കണം,
ശൈത്യകാല രാവുപോലെ 
കവിത പ്രകാശമാകണം
ഉഷ്ണ കിരണം പോലെ 
ദുരിതത്തിന്‍ ചരിതമാകണം,
കവിത, സ്നേഹത്തിന്‍ കഥയാകണം 
കവിതയ്ക്ക് വാക്കുകളരുത്,
വാക്ക് മാത്രം 
അതുപോലാകരുത്,
അതാവണം കവിത 

ആദില്‍  എ റഹ്മാന്‍ 
*Ars Poetica എന്ന ഇംഗ്ലീഷ് കവിതയുടെ 
 സ്വതന്ത്രാവിഷ്കാരം