ഉമ്മറത്തിരുന്നു പത്രം വായിക്കവെ,
മുന്നിലൊരു പെറുക്കി വന്നു നിന്നു.
പഴയ സാധനങ്ങളുണ്ടോയെന്നവന്‍ ,
ഒന്നുമില്ലിവിടെന്നു ഞാന്‍ ;
സാറെ പഴകിയതെന്തുമെടുക്കും, വിലയും തരും
ശല്യം, ഒന്ന് പോയിത്തരുമോ മുന്നില്‍ നിന്ന്?
കുഞ്ഞുങ്ങളുടെ വിഷപ്പടക്കാനാ സാറെ,
പറഞ്ഞു വിടല്ലെ വെറും കൈയ്യോടെ.
തെല്ലൊന്നമാന്തിച്ചു ഞാന്‍ ചോദിച്ച-
കത്തു പഴകിയൊരമ്മയിരിപ്പുണ്ടെടുക്കുമോ?
കാര്‍ക്കിച്ചൊരു തുപ്പ്, വീട്ടുമുറ്റത്ത്,
കൊണ്ടതീയുള്ളവന്റെ നെഞ്ചത്ത്;
എന്‍ കുടിലിലുമുണ്ടൊരമ്മ സാറെ,
പഴകിയതാകിലും, എന്നമ്മ പൊന്നമ്മ....
ആദില്‍ എ റഹ്മാന്‍