2015 ജനുവരി 10, ശനിയാഴ്‌ച

ജീവൻ

ഓരു ബാല്യമതു
തീരാനൊരൊളിച്ചു കളി
ഓരു കൗമാരമതൊ -
ടുങ്ങാനൊരു പൊട്ടിത്തെറി
ഒരു യൗവനമതു
മായാനൊരു തുള്ളി വിയർപ്പ്‌
ഒരു ഹൃദയമതു
തകരാനൊരു പ്രണയം
ഒരു ചുളിവതു
നിവർത്താനൊരു നെടുവീർപ്പ്‌
ഒരു കുഴിയതു
തൂർക്കാനൊരു ജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ