പള്ളിയിൽ പോകണ്ട എന്ന് ഉറപ്പിച്ചു. ഭയങ്കര മടി.
തുറന്നിട്ട ജാലകത്തിലൂടെ ആകാശത്തേക്കൊന്ന് നോക്കിയിട്ട് കിടക്കയിൽ തന്നെ കിടന്നു.
'വേഗം പള്ളിയിലേക്ക് നടക്ക്' തൊട്ടടുത്ത റൂമിലെ ചങ്ങാതി തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു. അവന്റെ പിന്നാലെ പള്ളിയിലേക്ക് നടക്കുമ്പോൾ ആകാശത്തേക്കൊന്നുകൂടെ നോക്കി.
മനസ്സറിയാണ്ട് മന്ത്രിച്ചു "ഇത്രയ്ക്കും ഇഷ്ടമായിരുന്നൊ എന്നെ?!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ