2013 ഏപ്രിൽ 2, ചൊവ്വാഴ്ച

ആത്മഹത്യ

പേടിയായിരുന്നെനിക്ക്‌, മരണം,
ഇന്നലെ വരെ.
മരണത്തെ പറഞ്ഞ നേരം,
വിറച്ചിരുന്നു എന്റെ ചുണ്ടുകൾ;
മരണത്തെ കേട്ട നേരം,
പൊട്ടിത്തെറിച്ചിരുന്നു എന്റെ കാതുകൾ;
മരണത്തെ ഓർത്ത നേരം,
കിടുകിടാ വിറച്ചിരുന്നു എന്റെ ഹൃദയം.
ഇന്നലെ ഒരുപാട്‌ പേരുടെ ആത്മഹത്യയെപ്പറ്റി കേട്ടു
ഇത്രയെളുപ്പമായിരുന്നോ, മരണം?!
ഹാ! പേടിയായിരുന്നെനിക്ക്‌, മരണം,
ഇന്നലെ വരെ.

ആദിൽ എ റഹ്മാൻ


5 അഭിപ്രായങ്ങൾ:

  1. മരണം- അതീ ചിത്രത്തില്‍ കാണുന്ന പോലെയല്ലെങ്കിലും ഭയാനകം തന്നെയാ! ജീവിതത്തെയും മരണത്തെയും കുറിച്ച് ശരിയായ കാഴ്ചപ്പാട് ഇല്ലാത്തവരാണ് സൃഷ്ടാവിന്‍റെ ജീവിതം എന്ന അനുഗ്രഹം തട്ടിക്കളയുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. മരണം സത്യമാണ്. പക്ഷേ ആത്മഹത്യ ഒരു കള്ളം പറച്ചിൽ തന്നെ.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. നല്ല ഭാഷയുണ്ട്..കീപ്പിറ്റ് അപ്പ്‌

    മറുപടിഇല്ലാതാക്കൂ