2010 ഡിസംബർ 29, ബുധനാഴ്‌ച

പഴകിയത്

           
ഉമ്മറത്തിരുന്നു പത്രം വായിക്കവെ,
മുന്നിലൊരു പെറുക്കി വന്നു നിന്നു.
പഴയ സാധനങ്ങളുണ്ടോയെന്നവന്‍ ,
ഒന്നുമില്ലിവിടെന്നു ഞാന്‍ ;
സാറെ പഴകിയതെന്തുമെടുക്കും, വിലയും തരും
ശല്യം, ഒന്ന് പോയിത്തരുമോ മുന്നില്‍ നിന്ന്? 
കുഞ്ഞുങ്ങളുടെ വിഷപ്പടക്കാനാ സാറെ,
പറഞ്ഞു വിടല്ലെ വെറും കൈയ്യോടെ.

തെല്ലൊന്നമാന്തിച്ചു  ഞാന്‍ ചോദിച്ച-
കത്തു പഴകിയൊരമ്മയിരിപ്പുണ്ടെടുക്കുമോ?
കാര്‍ക്കിച്ചൊരു തുപ്പ്‌, വീട്ടുമുറ്റത്ത്‌, 
കൊണ്ടതീയുള്ളവന്റെ നെഞ്ചത്ത്‌;
എന്‍  കുടിലിലുമുണ്ടൊരമ്മ സാറെ,
പഴകിയതാകിലും, എന്നമ്മ പൊന്നമ്മ....

ആദില്‍  എ റഹ്മാന്‍ 

5 അഭിപ്രായങ്ങൾ:

  1. പെറുക്കിയുടെ മാതൃസ്നേഹം ഈയുള്ളവനില്ലാതെപ്പോയല്ലോ..
    കഷ്ടം. കൊള്ളാം തിരക്കേടില്ല.

    മറുപടിഇല്ലാതാക്കൂ
  2. വലിയവന്‌ വേണ്ടാത്ത വസ്തു ചെറിയവന്‌ ഏറ്റം പ്രിയംകരം.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് ആദില്‍
    പുതുവര്‍ഷാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. കുറിക്കു കൊള്ളുന്നുണ്ട്,കവിതയിലെ കുത്ത്..അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ