ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ ഈന്തപ്പനയോലകളെ തഴുകി പുതുപുത്തന്‍ പ്രതീക്ഷകളുമായെത്തുന്ന ഇളം കാറ്റ്....ഈ കാറ്റിനെ പിന്തുടര്ന്ന്, വരണ്ടുണങ്ങിയ മരുഭൂമിയുടെ നാവില്‍ ഉമിനീരായി പെയ്തിറങ്ങുന്ന ചാറ്റല്‍ മഴ.....
മഴയുടെ നനവും തണുപ്പും ചേര്‍ന്ന ഇളം കാറ്റിന്റെ തലോടല്‍ ഓരോ പ്രവാസിയേയും സംബന്തിച്ചിടത്തോളം, ഒരു പ്രതീക്ഷയാണ്.....ഒരു ആശ്വാസമാണ്.....
സ്വാന്തനമായി പെയ്തിറങ്ങുന്ന ഈ ചാറ്റല്‍ മഴയ്ക്ക് ഒരു നോവുരസമുണ്ട്...
മനസ്സിലെ അടക്കിപ്പിടിച്ച ഓര്‍മ്മകളെ പുറത്തുചാടിക്കുന്നു ഈ ചാറ്റല്‍ മഴ ....ഓര്‍മ്മകള്‍ കണ്ണുനീരായ് കവിളുകളിലൂടെ പെയ്തിറങ്ങുമ്പോള്‍ അവയെ മായ്ച്ചുകളയാന്‍ തണുപ്പുള്ള ഇളം കാറ്റും....
മനസ്സില്‍ പെയ്യുന്ന ഓര്‍മ്മകളാണ് മഴ....വീട്ടുമുറ്റത്ത് മഴയില്‍ കുളിര്‍ന്നു ചാടിക്കളിക്കുന്ന ബാല്യം...കോലായില്‍ വടിയും പിടിച്ചു നില്കുന്ന അമ്മ....പ്രക്രതിയുടെ മൃദുലമായ കുത്തൊഴുക്കില്‍ ലയിച്ചിരിക്കുമ്പോള്‍ , അമ്മയ്ക്ക് ശ്രദ്ധ കൊടുക്കുന്നില്ല...
മഴക്കാലം ഓര്‍മ്മയാണ്, ബാല്യമാണ്, അമ്മയുടെ വാത്സല്യമാണ്.....
അമ്മ സാരിത്തുമ്പ് കൊണ്ട് തല തുടച്ചു തരുമ്പോഴും, ഓടുകളില്‍ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികള്‍ കൈക്കൊണ്ടു തട്ടിത്തെറിപ്പിച്ചു രസിക്കുകയായിരുന്നു ....
ഫ്ലാറ്റിലെ ജനാലിലൂടെ കൈ പുറത്തേക്കിട്ടു....മഴത്തുള്ളികള്‍ കയ്യില്‍ തട്ടിയപ്പോള്‍, പൊള്ളലേറ്റപോലെ കൈ പിന്‍വലിച്ചു. മഴത്തുള്ളികള്‍ വേദനിപ്പിക്കുന്നു......അതെ ഇവ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും തുള്ളികളല്ല ....മരുഭൂമിയിലെ മഴത്തുള്ളികളാണ്...അവയ്ക്ക് ഒരു പുരുഷായുസ്സിന്റെ ഭാരമുണ്ട്.....വിഴര്പ്പിന്റെ രുക്ഷഗന്ധവും......
ആദില്‍ എ റഹ്മാന്
"മരുഭൂമിയിലെ മഴത്തുള്ളികളാണ്...അവയ്ക്ക് ഒരു പുരുഷായുസ്സിന്റെ ഭാരമുണ്ട്.....വിഴര്പ്പിന്റെ രുക്ഷഗന്ധവും"
മറുപടിഇല്ലാതാക്കൂഇങ്ങനെ ഒരു പന്ദ്രന്ടാം ക്ലാസ്സുകാരന് എഴുതാന്‍ കഴിയുന്നത് അത്ഭുതമാണ്!
കാരണം ആ വാക്കുകള്‍ക്ക് നാല്പതുകാരന്റെ പക്വതയുണ്ട്.
എഴുതിതെളിഞ്ഞവന്റെ മെയ്വഴക്കമുണ്ട്
ഒരു ചിന്തകന്റെ ചൂടുണ്ട്..
കൂടുതല്‍ എഴുതുക.
(ഈ background, font എന്നിവ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു .വ്യത്യാസ പ്പെടുതിയാല്‍ നന്നാവും)
ആശംസകള്‍
അതെ,മഴത്തുള്ളികള്‍ ഒരു അദ്ഭുതം തന്നെ. പ്രവാസിക്കത് നോവാണ്. ഓരോ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുന്നറിയിപ്പാണ്. ഊഷരതയിലെക്കൊരു കുളിര്‍ക്കാറ്റ് ആണ്. സര്‍വോപരി നാട്ടിലേക്കൊരു ഫ്രീ ടിക്കറ്റ് ആണ്. നല്ല വരികളാണ്. കവി ഹൃദയമുള്ളവര്‍ക്കെ ഇങ്ങനെ എഴുതാന്‍ കഴിയൂ. എഴുത്തില്‍ ഒരു കിടിലന്‍ ഭാവി കാണുന്നു. ഒരിക്കലും പിന്മാറാതിരിക്കുക.
മറുപടിഇല്ലാതാക്കൂആദില്, നനായിട്ടുണ്ട് ഈ കുറിപ്പ്.
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് എഴുതുക.
അതെ ആദില്‍ എനിക്കും വിശ്വസിക്കാന്‍ കഴിയണില്ല, ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന്റെ വാക്കുകളാണോ ഇത്..
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്, ഞാന്‍ ഒരു ഇരുപതു കൊല്ലം പിറകോട്ടു പോയി ഒരു മഴ നനഞ്ഞു തിരിച്ചു വന്നു.
എഴുത്ത് നിര്‍ത്തേണ്ട.. ആശംസകള്‍..
നല്ല കുറിപ്പ്.ഒരുപാട് എഴുതുക.ആശംസകള്‍..
മറുപടിഇല്ലാതാക്കൂഎങ്ങനെയോ ഒന്ന് എത്തി ചേര്‍ന്നതാണ് ഇവിടെ....എനിക്കറിയില്ല താങ്കളെ... എന്നാല്‍ തന്റെ അക്ഷരങ്ങളെന്നെ...ആകര്‍ഷിച്ചു ....ആശംസകള്‍... സുഹൃത്തേ
മറുപടിഇല്ലാതാക്കൂwww.spandanam-athira.blogspot.com